ഉത്തരകൊറിയ വീണ്ടും ബലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു. ജപ്പാന് സമുദ്രത്തിലെ പ്രത്യേകസാമ്പത്തിക മേഖലയില്‍ മിസൈല്‍ പതിച്ചു. ഭൂഖണ്ഡാന്തര മിസൈലാണിതെന്ന് ദക്ഷിണകൊറിയ സംശയം പ്രകടിപ്പിച്ചു. ഉത്തരകൊറിയയുടെ തെമ്മാടിത്തം അവസാനിപ്പിക്കാന്‍ ചൈന അടിയന്തരമായി ഇടപെടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രശ്നപരിഹാരത്തിന് ചൈനയും റഷ്യയും ഇടപെടണമെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ആവശ്യപ്പെട്ടു.
Advertisement