ഇരുപത്തിനാലു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. അഞ്ചു സൈനികരടക്കം ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പുല്‍വാമയില്‍ ഇന്നലെ പുലര്‍ച്ചെ സുരക്ഷാസേന ഭീകരര്‍ക്കായി നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. രണ്ടു ഭീകരരെ ഇന്നലെയും അവശേഷിക്കുന്ന ഒരാളെ ഇന്ന് പുലര്‍ച്ചെയുമാണ് വധിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ പേരുവിവരങ്ങള്‍ കൃത്യമായി ഉറപ്പിക്കാനായിട്ടില്ല. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിലാണു സൈനികര്‍ക്കു പരുക്കേറ്റത്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തിനു സമീപം കല്ലേറ് നടത്തിയ പ്രതിഷേധക്കാരെ തുരത്തിയോടിക്കാന്‍ ശ്രമിക്കവെയാണ് നാലു പേര്‍ക്കു പരുക്കേറ്റതെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Advertisement