കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ കൊടുക്കാത്തതിനെതിരെ ഇടതുപക്ഷ യൂണിയനുകൾ സമരത്തിന്. സി.െഎ.ടി.യു 12ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. എ.െഎ.ടി.യു.സി സംസ്ഥാനസമിതി അടുത്തദിവസം ചേർന്ന് സമരപരിപാടികൾ തീരുമാനിക്കും. എല്ലാമാസവും മുടങ്ങാതെ പെൻഷനും ശമ്പളവും കൊടുക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാൻ സർക്കാരിനാകുന്നില്ലെന്നാണ് യൂണിയനുകളുടെ ആക്ഷേപം. സർക്കാർ നൽകുന്ന പെൻ·ഷന് ഫണ്ട് പോലും ശരിയായി വിനിയോഗിക്കാൻ മാനേജ്മെന്റിന് കഴിയുന്നില്ലെന്നും സി.െഎ.ടി.യു കുറ്റപ്പെടുത്തുന്നു.
Advertisement