ടി.പി.സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി ടോമിന് ജെ.തച്ചങ്കരി. മനോരമന്യൂസ് നേരേ ചൊവ്വേ പരിപാടിയിലുള്‍പ്പെടെ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് തച്ചങ്കരിയുടെ നടപടിനീക്കം. കൊട്ടാരക്കരയില്‍ നടന്ന കൊല്ലം ജില്ലാ റൂറല്‍ പൊലീസ് അസോസിയേഷന് യോഗത്തില്‍ സെന്‍കുമാറിനും ജേക്കബ് തോമസിനും എതിരെ തച്ചങ്കരി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
സംസ്ഥാന പൊലീസ് മേധാവി പദത്തില്‍ നിന്ന് വിരമിച്ച ദിവസവും അതിനുശേഷവും ടി.പി.സെന്‍കുമാര്‍ ടോമിന് തച്ചങ്കരിയെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. അതിന് പൊലീസുകാരെ സാക്ഷിയാക്കി തച്ചങ്കരിയുടെ മറുപടി ഇങ്ങനെ.
ഡിജിപി ജേക്കബ് തോമസിനേയും തച്ചങ്കരി ഒഴിവാക്കിയില്ല. വിമര്‍ശനങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടി പറഞ്ഞശേഷമാണ് നിയമനടപടിയുടെ കാര്യം വെളിപ്പെടുത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ നിഴലിലുള്ള നാദിര്‍ഷയെ പൊലീസ് ചോദ്യംചെയ്യുംമുന്പ് കണ്ടിരുന്നോ എന്ന ചോദ്യത്തില്‍ നിന്ന് തച്ചങ്കരി ഒഴിഞ്ഞുമാറി.