ജമ്മുകശ്മീരിലെ അനന്ത്്നാഗില് പൊലീസ് പട്രോളിങ് സംഘത്തിനു നേരെ ഭീകരാക്രമണം. ഒരു പൊലീസുകാരന് മരിച്ചു. അനന്ത്്്നാഗ് ബസ്്സ്റ്റാന്ഡിനു സമീപമാണ് ആക്രമണമുണ്ടായത്. രക്ഷപെട്ട ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ബാമ്്നൂ മേഖലയില്‍ രാവിലെ ഏഴുമണിക്ക് തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. മൂന്നു ഭീകരര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സുരക്ഷാസേന ഇവിടം വളയുകയായിരുന്നു.
Advertisement