ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. ബാമ്്നൂ മേഖലയില്‍ രാവിലെ ഏഴുമണിക്ക് തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. മൂന്നു ഭീകരര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സുരക്ഷാസേന ഇവിടം വളയുകയായിരുന്നു. ഹിസ്ബുള്‍ ഭീകരന് കിഫായത്താണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു.
Advertisement