തലശേരി നായനാര്‍ റോഡിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. എരഞ്ഞോളി സ്വദേശി ശ്രീജൻ ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ശ്രീജനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ. കെ. രമ്യയുടെ ഭർത്താവാണ് ശ്രീജൻ.
Advertisement