മുന്‍ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ജോണ്‍ ഗ്രിഗറി ഐ.എസ്.എല്‍. ടീമായ ചെന്നൈയിന് എഫ്.സിയുടെ പരിശീലകനാകും. ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റെരാസിക്ക് പകരമാണ് ഗ്രിഗറിയെത്തുന്നത്. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ടിലേറെ കളിക്കളത്തിലുണ്ടായിരുന്നു ഗ്രിഗറി. 600 ലീഗ് മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള ഗ്രിഗറി, ആസ്റ്റണ്‍ വില്ലയും ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്സുമടക്കം പത്തിലേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
Advertisement