നടി ആക്രമിക്കപ്പെട്ട കേസിൽ നടിയുടെ പേരു വെളിപ്പെടുത്തുകയും അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനു നടന്മാരായ ദിലീപ്, സലിംകുമാർ, അജു വർഗീസ്, നിർമാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്കു പരാതി നൽകി. പൾസർ സുനി ജയിലിൽ വച്ചു എഴുതിയ കത്ത് സംബന്ധിച്ച മാധ്യമ ചർച്ചകളിലൂടെയും ഫെയ്സ്ബുക് പോസ്റ്റുകളിലൂടെയും നടിയെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തെന്നാണ് പരാതി.
Advertisement