വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. തുടര്‍ച്ചയായ ജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ മൂന്നാംമല്സരത്തിനിറങ്ങുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ്ഇന്ഡീസുമാണ് ഇന്ത്യന്‍ വനിതകള്‍ക്കു മുന്നില്‍ തോല്‍വി സമ്മതിച്ചത്. ക്യാപ്റ്റന്‍ മിഥാലി രാജിന്റേയും ഓപ്പണര്‍ സ്മൃതി മന്ദാനയുടേയും ബാറ്റിങ് ഫോമാണ് ഇന്ത്യയെ കരുത്തരാക്കുന്നത്. ദീപ്തി ശര്‍മയും പൂനം യാദവും ഹര്‍മന്‍പ്രീത് കൗറും ചേരുന്ന സ്പിന്ത്രയവും മികച്ച ഫോമിലാണ്. ഇന്ത്യന്‍സമയം വൈകിട്ട് മൂന്ന് മണിക്കാണ് മല്‍സരം.
Advertisement