ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്ക്കനെ തല്ലിക്കൊന്ന കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. റാംഗഡിലെ നിത്യാനന്ദ് മാതോയാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം എട്ടായി.
പതിമൂന്ന് ബിജെപി, ബജ്രംഗദള് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്ന് പൊലീസ് കണ്ടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്പത്തിയഞ്ചുകാരനായ അസ്ഗര്‍ അലിയെ ജനക്കൂട്ടം തല്ലിക്കൊന്നത്. കാറില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് അസ്ഗര്‍ അലിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധമുയര്‍ന്നിരുന്നു