പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് എട്ടുപേർ മരിച്ചു. അഞ്ചുപേര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ഡെങ്കിപ്പനിക്ക് ചികിൽസയിലായിരുന്ന തിരുവനന്തപുരം പളളിച്ചല്‍ കേളേശ്വരം സ്വദേശി ഇരുപത്തിമൂന്നുകാരി വീണാമോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ് മരിച്ചത്. ബാലരാമപുരം സ്വദേശി ഗിരിജ, കടകംപള്ളി സ്വദേശി സുജാത എന്നിവര്‍ പനി ബാധിച്ച് മരിച്ചു. കൊല്ലത്ത് രണ്ടുപേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒാച്ചിറ സ്വദേശികളായ രാഘവന്, രാജന് പിള്ള എന്നിവരാണ് മരിച്ചത്. സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്ന ചെർപ്പുളശേരി കീഴൂർ റോഡിൽ സിദ്ദിഖ് , കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഗോപാലന് എന്നിവര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. തൃശൂര്‍ പെരിഞ്ഞനം വെസ്റ്റില്‍ ഭാസ്ക്കരന്റെ ഭാര്യ കാഞ്ചനയും പനി ബാധിച്ച് മരിച്ചു.
Advertisement