ദിലീപ് പറഞ്ഞത് അനുസരിച്ചാണ് പൊലീസ് മൊഴിയെടുത്തതെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്. തന്നെ കാണാന്‍ വന്ന ആളുകളെന്ന് സംശയിക്കുന്ന ചിലരുടെ ഫോട്ടോകള്‍ പൊലീസ് കാണിച്ചു. ഒരാളെ ഏകദേശം തിരിച്ചറിഞ്ഞെന്നും ഫെനി ബാലകൃഷ്ണന് പറഞ്ഞു. പ്രത്യേക പൊലീസ് സംഘം ആവശ്യപ്പെട്ടത് പ്രകാരം ആലുവ പൊലീസ് ക്ലബ്ബിലെത്തിയാണ് ഫെനി മൊഴി നല്‍കിയത്. പ്രധാനപ്രതി പൾസർ സുനി ഒളിവിലിരിക്കെ ജാമ്യമെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലർ സമീപിച്ചതായി ഫെനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നീട് മാഡത്തോട് ചോദിച്ച് പറയാമെന്ന് അറിയിച്ചാണ് അവർ മടങ്ങിയതെന്നും ഫെനി പറഞ്ഞിരുന്നു.
Advertisement