നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ ഏകോപനമില്ലെന്ന മുൻ ഡിജിപി ടി പി സെൻകുമാറിന്റെ നിലപാട് ശരിവെച്ച് ഡിജിപി ലോക്നാഥ് ബഹ്റ. അന്വേഷണത്തിന് കൃത്യമായ ഏകോപനം ഉണ്ടാകണം. കാര്യക്ഷമമായി അന്വേഷണം നടത്തി വേഗത്തിൽ പൂര്‍ത്തിയാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. െഎജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽത്തന്നെ തുടർന്ന് അന്വേഷണത്തിന് നേതൃത്വം നൽണമെന്നും ഡിജിപി നിർദേശം നൽകി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡിജിപിയുടെ ഇൗ നിർദേശം.
Advertisement