കണക്കുകള്‍ തീര്‍ക്കാന്‍ കുറേപേര്‍ 'അമ്മ'യെ കരുവാക്കുകയാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. നടി ആക്രമിക്കപ്പെട്ടത് നിയമപ്രശ്നമാണ്. അതിന്റെ പേരില്‍ പരസ്പരം പഴിചാരുന്നത് ഒഴിവാക്കണം. മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചതും അതുകൊണ്ടാണെന്നാണ് മനസിലാക്കുന്നത്. 'അമ്മ'യുടെ വാര്‍ത്താസമ്മേളനം സംവാദനത്തിന് പകരം കിടമല്‍സരമായി മാറിെയന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.
Advertisement