അമ്മയെ വിമര്‍ശിച്ച് നടി രഞ്ജിനി. സംഘടനയില്‍ ലിംഗനീതിയില്ലെന്ന് രഞ്ജിനി ആരോപിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ പ്രധാന സ്ഥാനങ്ങളിലെല്ലാം 'അച്ഛന്മാരെ' മാത്രമാണ് കാണാനായത്. നിലവിലെ സംഭവ വികാസങ്ങളില്‍ ലജ്ജിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ സംഘടനകളിലെല്ലാം സത്രീപുരുഷ സമത്വമുണ്ട്. പുതിയ വനിതാ കൂട്ടായ്മയില്‍ അഭിമാനിക്കുന്നു. ഇടപെടലുകള്‍ അനുവദിക്കാതെ യാഥാര്‍ഥ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കണമെന്നും രഞ്ജിനി ഫെയ്സ് ബുക്കില്‍ കുറിച്ചു.
Advertisement