സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ.വേണുഗോപാലിനെ അറ്റോര്‍ണി ജനറലായി നിയമിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്കി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി അംഗീകരിച്ചതോടെ ഉടന്‍ വിജ്ഞാപനമിറക്കുമെന്നാണ് സൂചന. സുപ്രീംകോടതിയില്‍ അന്‍പതു വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന വേണുഗോപാല്‍, മൊറാര്‍ജി ദേശായി മന്ത്രിസഭയുടെ കാലത്ത് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ എ.ജി മുകുള്‍ റോഹത്ഗിക്ക് സമയം നീട്ടിനല്‍കിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകുള്‍ റോഹത്ഗി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയതോടെയാണ് പുതിയ എ.ജിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്
Advertisement