ചരക്കുസേവനനികുതി നിലവിൽ വന്നതോടെ ഉപജീവനമാർഗം ഇല്ലാതാകുമെന്ന ആശങ്കയിൽ വാണിജ്യനികുതി ചെക്ക്പോസ്റ്റുകളെ ആശ്രയിച്ച് കഴിയുന്നവർ. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിനോട്്ചേർന്ന് പ്രവർത്തിക്കുന്ന ഇരുപതോളം വ്യാപാരികളാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ കഴിയുന്നത്.
വാണിജ്യനികുതി ചെക്ക്പോസ്റ്റിനോട് ചേർന്നുള്ള വ്യാപാരികളുടെ കാര്യം പോക്കാണെന്നു കച്ചവടക്കാർ പറയുന്നു. ജീവനക്കാർ ലോറിയിൽനിന്ന് താഴെയിറങ്ങിയാലല്ലേ ഹോട്ടലിൽ കയറി ചായ കുടിക്കു. ചരക്കുസേവനനികുതി നടപ്പിലായതോടെ ഒരു മിനിറ്റുപോലും ലോറികൾ ചെക്ക്പോസ്റ്റിൽ നിറുത്തില്ല. ഇവിടെയുള്ള സ്വകാര്യ ഇ ഡിക്ലറേഷൻ കേന്ദ്രങ്ങളും പൂട്ടേണ്ടിവരും. വാണിജ്യനികുതി ചെക്ക്പോസ്റ്റുകളിൽ അഴിമതിക്ക് ചുക്കാൻ പിടിക്കുന്ന ഏജന്റുമാരും ഇനി സ്ഥലം വിടും.