ന്യൂയോര്‍ക്കിലെ ബ്രോക്സ് ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ ഹെന്‍ട്രി ബെല്ലോയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഹെന്‍ട്രി സ്വയം വെടിവെച്ച് മരിച്ചു. ലൈംഗീകാരോപണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഹെന്‍ട്രിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. അതിന് മുന്‍പ് രാജിവെയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
Advertisement