ഫുട്ബോള്‍ പ്ലേയേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍താരമായി മോഹന്‍ ബഗാനിലെ മലയാളി അനസ് എടത്തൊടികയെ തിരഞ്ഞെടുത്തു. ആരാധകരുടെ പിന്തുണയില്‍ ഒന്നാമതെത്തിയ സി.കെ.വിനീതിനാണ് ഫാന്‍സ് പ്ലേയര്‍ പുരസ്കാരം. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുപ്പതിനായിരത്തിലധികം വോട്ടാണ് വിനീത് സ്വന്തമാക്കിയത്. ബെംഗളൂരു എഫ്.സിയുടെ ഉദാന്ത സിങാണ് മികച്ച യുവതാരം. ഐ.ലീഗ് കിരീടം സ്വന്തമാക്കിയ ഐസോള്‍ എഫ്.സിയുടെ ഖാലിദ് ജമീലിനെ മികച്ച പരിശീലകനായും തിരഞ്ഞെടുത്തു.
Advertisement