നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് 'ഇന്നസെന്റാ'ണെന്ന മുകേഷിന്റെ പരാമര്‍ശം തെറ്റായെന്ന് സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്. ഭരണകക്ഷി എം.എല്‍.എ സ്വാധീനത്തിന് വിധേയനായോ എന്ന് സംശയിക്കണം.
ദിലീപ് സുഹൃത്തായിരിക്കാം, എന്നാല്‍ മുകേഷ് ജനപ്രതിനിധിയാണെന്ന് ഓര്‍ക്കണമെന്നും നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കണമെന്നും എന്‍.അനിരുദ്ധന് ആവശ്യപ്പെട്ടു.