വി.എച്ച്.എസ്.ഇ. മാർക്ക് ലിസ്റ്റുകളിലെ പിഴവുകള്‍ തിരുത്തി. തിരുത്തിയവ സ്കൂളുകളിലേക്ക് അയച്ചെന്ന് വിഎച്ച്എസ്സി ഡയറക്ടറേറ്റ്. വി.എച്ച്.എസ്.ഇ. മാർക്ക് ലിസ്റ്റുകളിൽ പിഴവുകളെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.
29, 427 വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്. ഇവരുടെ ഫലം മെയ് 15 ന് പ്രസിദ്ധീകരിച്ചിട്ടും ജൂൺ അവസാന ആഴ്ച മാത്രമാണ് മാർക്ക് ലിസ്റ്റ് തയ്യാറായത്. ഇത് ഏതാനും സ്കൂളുകളിൽ വിതരണം ചെയ്തപ്പോൾ തന്നെ അപ്പാടെ തെറ്റുകളാമെന്ന് പരാതികളുയർന്നു. കുട്ടികളുടെ പരീക്ഷയിലെ ഗ്രേഡ് രേഖപ്പെടുത്തിയിരിക്കുന്നതിലാണ് ഭൂരിപക്ഷം തെറ്റുകളും ഉണ്ടായിരിക്കുന്നത്. ഇതോടെ മാർക്ക് ലിസ്റ്റ് വിതരണം നിറുത്തിവെക്കാൻ ആവശ്യപ്പെട്ട് വി.എച്ച്.എസ്.ഇ ഡയറക്ടർ സ്്കൂളുകൾക്ക് സർക്കുലർ അയച്ചിരുന്നു.