ജി.എസ്.ടി ഉദ്ഘാടന സമ്മേളനം കോണ്ഗ്രസ് ബഹിഷ്കരണം പ്രഖ്യാപിച്ചെങ്കിലും പി.ജെ.കുര്യന് സമ്മേളനത്തിനെത്തി.
ജിഎസ്ടി നടപ്പിലാക്കാൻ സാധിച്ചത് രാജ്യത്തിന് അഭിമാന നേട്ടമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. സങ്കുചിത രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന് ഉയരാൻ സാധിച്ചു. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് ജിഎസ്ടി ആയിരിക്കും. എണ്ണമറ്റ അവസരങ്ങളിലേക്കാണ് രാജ്യം ഉയരുന്നത്. ഇത് ചരിത്ര നിമിഷമാണെന്നും ധനമന്ത്രി പറഞ്ഞു.