ലോക്നാഥ് ബെഹ്റ വീണ്ടും സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ടി.പി. സെന്‍കുമാര്‍ ബെഹ്റയ്ക്ക് ബാറ്റണ്‍ കൈമാറി. പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുമെന്ന് ബെഹ്റ പറഞ്ഞു.
നടി അക്രമിക്കപ്പെട്ട കേസിൽ സെന്‍കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. മികച്ച ടീമാണ് കേസ് അന്വേഷിക്കുന്നത്.