E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

നടിയെ ആക്രമിച്ച കേസില്‍ ഇരയെ പിന്തുണയ്ക്കാത്ത ‘അമ്മ’യ്ക്കെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസില്‍ ഇരയ്ക്ക് അര്‍ഹിക്കുന്ന പിന്തുണ നല്‍കാത്ത താരസംഘടനയുടെ നിലപാടിനെതിരെ വ്യാപകപ്രതിഷേധം. അമ്മയുടേത് സ്ത്രീവിരുദ്ധനിലപാടാണെന്ന് ലോക്സഭാഗം പി.കെ.ശ്രീമതിയും നടിക്കെതിരായ അതിക്രമത്തെ അപലപിക്കാത്ത നിലപാട് ഖേദകരമാണെന്ന് സംവിധായകന്‍ വിനയനും പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് മന്ദഗതിയിലായത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍‌ കൊണ്ടാണെന്ന് പി.ടി.തോമസ് എംഎല്‍എ ആരോപിച്ചു.

ഇരയേയും ആരോപണവിധേയനായ വ്യക്തിയേയും ഒരേ രീതിയില്‍ സമീപിക്കുന്നത് സിപിഎം എംപി നയിക്കുന്ന അമ്മ പോലുള്ള സംഘടനയ്ക്ക് യോജിച്ചതല്ല എന്നാണ് മറ്റൊരു എംപിയായ പി.കെ.ശ്രീമതിയുടെ നിലപാട്. സ്ത്രീകളുടെ സ്വരം ഉയരാന്‍ അനുവദിക്കാത്ത പുരുഷമേധാവിത്തമാണ് സംഘടനയിലെന്നും ഇന്നസെന്റിനെ പേരെടുത്തുപറയാതെ ശ്രീമതി കുറ്റപ്പെടുത്തി. സംഘടനയുടെ ഈ നിലപാടുകാരണമാകാം വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേകസംഘടന രൂപീകരിക്കേണ്ടിവന്നതെന്നുംം അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

വനിതാ കൂട്ടായ്മ എന്ന ആശയംതന്നെ വിപ്ലവകരമാണെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തോടുള്ള പ്രതികരണം മാത്രമല്ല ഇതെന്നും സിപിഎം പിബി അംഗം എംഎ ബേബിയും ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. സിനിമയിലെ മുതിര്‍ന്ന തലമുറ ഈ മാറ്റം കാണണമെന്നും ബേബി ആഹ്വാനം ചെയ്തു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം പോലും അമ്മ പൊതുയോഗത്തില്‍ പാസാക്കാത്തത് ഖേദകരമാണെന്ന് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. തന്റെ മേലുള്ള വിലക്ക് നീക്കി വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :