E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടി; പ്രശ്നങ്ങള്‍ കൗണ്‍സിലില്‍ പരിഹരിക്കുമെന്ന് പ്രകാശ് ജാവഡേക്കർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. രാഷ്ട്രീയഭേദമില്ലാതെ എല്ലാ പാര്‍ട്ടികളും നികുതി പരിഷ്ക്കരണത്തിന് പിന്തുണ നല്‍കണം. കേന്ദ്ര,സംസ്ഥാന സഹകരണം മെച്ചപ്പെട്ടരീതിയില്‍ നടപ്പാക്കിയതിന്‍റെ ഉത്തമ ഉദാഹരണമാണ് ജിഎസ്ടിയെന്നും പ്രകാശ് ജാവഡേക്കര്‍ മനോരമന്യൂസിനോട് പറഞ്ഞു. 

ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി. സ്വാതന്ത്ര്യാന്തര ഇന്ത്യയിലെ എറ്റവും വലിയ നികുതി പരിഷ്ക്കരണം ശനിയാഴ്ച്ച മുതല്‍ പ്രബല്യത്തില്‍. നാളെ അര്‍ദ്ധരാത്രി പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ഹാളില്‍ നടക്കുന്ന പ്രത്യേക സംയുക്തസമ്മേളനത്തില്‍ ജിഎസ്ടിയിലേക്കുള്ള മാറ്റം ഒൗദ്യോഗികമായി നടപ്പാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അര്‍ദ്ധരാത്രിയിലെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കേന്ദ്രധനമന്ത്രാലയത്തില്‍ വാര്‍ റൂം തുറന്നിട്ടുണ്ട്. ഇനിയും പരിഹരിക്കപ്പെട്ടില്ലാത്ത പ്രശ്നങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ പരിഹരിക്കുമെന്ന് കേന്ദ്രമാനവവിഭവശേഷിമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 

ജിഎസ്ടിയിലേക്ക് മാറുന്പോള്‍ വിലക്കയറ്റമോ, സാധാരണക്കാരന് ബാധ്യതകളോ ഉണ്ടാകില്ല. ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണകരമാകുമെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. രാഷ്ട്രീയമായ എതിര്‍പ്പുകളുടെ പേരില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്നും ജാവഡേക്കര്‍ വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :