പുതുവൈപ്പ് സമരത്തിലെ നടപടിയില്‍ പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. അതിക്രമത്തെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രിക്ക് ഭീഷണിയുണ്ടായിരുന്നെന്ന വാദമെന്നും പൊലീസിന് ആരെയും ശിക്ഷിക്കാന്‍ അധികാരമില്ലെന്നും കമ്മിഷന് അധ്യക്ഷന്‍ പി.മോഹന്‍ദാസ് പറഞ്ഞു. മാധ്യമങ്ങളിലൂടെ കണ്ടത് ന്യായീകരിക്കാന്‍ പൊലീസ് മേലുദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്ന് പറഞ്ഞ കമ്മിഷന് ഡിസിപി യതീഷ് ചന്ദ്രയോട് അടുത്തമാസം പതിനേഴിന് ഹാജരാകാന്‍ നിര്‍ദേശിച്ചു.
Advertisement