പള്‍സര്‍ സുനിക്കായി ജയിലില്‍ മൊബൈല്‍ ഒളിച്ചുകടത്തിയത് വിഷ്ണുവെന്ന് വെളിപ്പെടുത്തൽ. ·പുതിയ ഷൂ വാങ്ങി അടിഭാഗം മുറിച്ച് മൊബൈല്‍ ഒളിപ്പിച്ച് ഷൂ സുനിക്ക് കൈമാറിയെന്നും വെളിപ്പെടുത്തൽ. ഈ മൊബൈലില്‍ നിന്നാണ് സുനി ദിലീപിന്റെ മാനേജരെ വിളിച്ചതെന്നും വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോള്‍ വിഷ്ണു വെളിപ്പെടുത്തി.
നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയെ ജയിലില്‍ സഹായിച്ചതിന് സഹതടവുകാര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി സനല്‍, ഇടപ്പള്ളി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ജയിലില്‍ വച്ച് ഗൂഢാലോചന നടത്തി, പള്‍സര്‍ സുനിയെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ പള്‍സര്‍ സുനിയും സംഘവും ബ്ലാക്മെയില്‍ ചെയ്തെന്ന ദിലീപിന്റെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.