സർവീസ് തുടങ്ങിയ ശേഷമുള്ള ആദ്യ അവധി ദിനത്തിൽ കൊച്ചി മെട്രോയ്ക്ക് റിക്കോർഡ് ടിക്കറ്റ് വരുമാനം. ഇന്നലെ രാത്രി 8 മണി വരെയുള്ള കണക്കനുസരിച്ച് മുപ്പത് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി ഇരുന്നൂറ്റി മുപ്പത്തിയാറ് രൂപയാണ് ടിക്കറ്റിലൂടെ ലഭിച്ചത്. എൺപത്തി അയ്യായിരത്തി അറുന്നൂറ്റി എഴുപത്തിയൊന്ന് പേർ യാത്ര ചെയ്തു. സർവീസ് തുടങ്ങിയ ആദ്യ ദിനത്തിൽ ലഭിച്ച ഇരുപത്തിയെട്ട് ലക്ഷത്തി പതിനോ രായിരത്തി അറുന്നൂറ്റി മുപ്പത് രൂപയായിരുന്നു ഇതുവരെയുള്ള ഉയർന്ന വരുമാനം. തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ ഇന്നലെ ഏർപ്പെടുത്തിയിരുന്നു.
Advertisement