ബ്ലാക്ക്മെയില്‍ ചെയ്തെന്ന ദിലീപിന്റെ പരാതിയില്‍ കേസെടുത്തില്ല. കൂടുതല്‍ പരിശോധന വേണമെന്ന നിലപാടിലാണ് പൊലീസ്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയെ ജയിലില്‍ സഹായിച്ചതിന് സഹതടവുകാരെ അറസ്റ്റുചെയ്തു. പത്തനംതിട്ട സ്വദേശി സനല്‍, ഇടപ്പള്ളി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്്റ്റിലായത്. ജയിലില്‍ വച്ച് ഗൂഢാലോചന നടത്തി, പള്‍സര്‍ സുനിയെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Advertisement