സംസ്ഥാനത്ത് കനത്ത മഴ. ഒരു ഇടവേളക്ക് ശേഷം കാലവർഷം വീണ്ടും ശക്തമായി. കണ്ണൂരിൽ പത്ത് സെന്റിമീറ്ററും ആലത്തൂരിൽ എട്ട് സെന്റി മീറ്ററും മഴ രേഖപ്പെടുത്തി. വരുന്ന ഒരാഴ്ച മഴ ശക്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ മഴക്കും സാധ്യതയുണ്ട്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യതൊഴിലാളികളും ജാഗ്രതപാലിക്കണം.
Advertisement