അതിര്‍ത്തി കടന്നുള്ള മിന്നാലാക്രമണങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം പ്രതിരോധത്തിനായുള്ള ഇന്ത്യന്‍ നടപടിയെ ആരും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഭീകരപ്രവര്‍ത്തനത്തെ നേരിടാന്‍ ഇന്ത്യക്കാവുമെന്ന് ലോകത്തെ ബോധ്യപ്പടുത്തുന്നതായി മിന്നലാക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ലോക സമാധാനത്തിന് വെല്ലുവിളിയാകുന്നതൊന്നും ഇന്ത്യ ചെയ്യില്ലെന്നും ദക്ഷിണ ചൈനക്കടലിലെ ചൈനീസ് ഇടപെടലിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
Advertisement