സുനി ജയിലില്‍ ഉപയോഗിച്ച മൊബൈലും സിംകാര്‍ഡും കണ്ടെടുത്തു. സിം കാര്‍ഡ് തമിഴ്നാട്ടിലെ വിലാസത്തില്‍ എടുത്തതാണ്. മൊബൈലും സിംകാര്‍ഡും ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയെ ജയിലില്‍ സഹായിച്ചതിന് സഹതടവുകാരെ അറസ്റ്റുചെയ്തിരുന്നു. പത്തനംതിട്ട സ്വദേശി സനല്‍, ഇടപ്പള്ളി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ജയിലില്‍ വച്ച് ഗൂഢാലോചന നടത്തി, പള്‍സര്‍ സുനിയെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Advertisement