ശബരിമലയിലെ പുതിയ കൊടിമരം കേടുവരുത്തിയവരെ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നു. പത്തനംതിട്ട എ.ആര്.ക്യാംപില്‍ വച്ചാണ് ആന്ധ്രപ്രദേശുകാരായ അഞ്ചുപേരെയും ചോദ്യംചെയ്യുന്നത്. അബദ്ധത്തില്‍ സംഭവിച്ചതാകാം എന്ന പ്രാഥമികനിഗമനത്തില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം ശബരിമലയുടെ സുരക്ഷ അടിയന്തരമായി കൂട്ടണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. ആശങ്കപ്പെട്ട രീതിയിലൊന്നും ആചാരപരമായി ശബരിമലയില്‍ സംഭവിച്ചിട്ടില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പത്തനംതിട്ടയില്‍ പറഞ്ഞു.
Advertisement