ചൈനയില്‍ ഇന്നലെയുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. 118 പേരെ കാണാതായി. ചൈനയുടെ ദക്ഷിണ,പശ്ചിമ പ്രവിശ്യയായ സിച്ചുവാനില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും നീക്കാനുളള ശ്രമം തുടരുകയാണ്. ആയിരത്തിലേറെ പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 2008 ല്‍ സിച്ചുവാനിലുണ്ടായ ഭൂചലനത്തില്‍ 87,000 പേര് കൊല്ലപ്പെട്ടിരുന്നു.
Advertisement