സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം. അതിര്‍ത്തിക്കുളളില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം തടഞ്ഞു.
സിക്കിമിൽ അതിർത്തി ലംഘിച്ച ചൈനയുടെ സൈന്യവും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യൻ ഭാഗത്തെ രണ്ടു ബങ്കറുകൾ ചൈനയുടെ ആക്രമണത്തിൽ തകർന്നതായും റിപ്പോർട്ടുണ്ട്. സിക്കിമിലെ ഡോക്ലാ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ 10 ദിവസമായി സംഘർഷം തുടരുകയാണെന്നാണ് വിവരം.
കൈലാസ – മാനസസരോവര്‍ തീർഥാടനത്തിനെത്തിയ ഇന്ത്യൻ സംഘത്തെ ചൈന തടഞ്ഞത് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിലും സംഘർഷത്തിനു കാരണമായിരുന്നു.