ആറു മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിലക്കേര്‍പെടുത്തിയ ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് ഭാഗിക അംഗീകാരം. യു.എസ് സുപ്രീം കോടതിയാണ് അംഗീകാരം നല്‍കിയത്; ഉത്തരവ് വിശദമായി പരിശോധിക്കാന്‍ കോടതി തീരുമാനം.
ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു വിലക്കേർപ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്നു കോടതികൾ നേരത്തെ ഉത്തരവിട്ടിരുന്നു. ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതിയാണ് നിലപാടെടുത്തത്. ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അന്നു കോടതി ചൂണ്ടിക്കാട്ടി. ഈ ഉത്തരവാണ് സുപ്രീം കോടതി അസാധുവാക്കിയത്. ദേശീയ സുരക്ഷയ്ക്കെന്നു പറയുമ്പോഴും പ്രഥമദൃഷ്ട്യാ മതാടിസ്ഥാനത്തില്‍ വേര്‍തിരിവു സൃഷ്ടിക്കുന്നതാണ് ഉത്തരവെന്ന് അപ്പീൽകോടതി അഭിപ്രായപ്പെട്ടിരുന്നു.