സ്വാശ്രയ എംബിബിഎസ് പ്രവേശന ഫീസ് 85 ശതമാനം സീറ്റുകളില്‍ അഞ്ചര ലക്ഷമാക്കിയ നടപടിയിൽ മാനേജ്മെന്റുകൾക്ക് അതൃപ്തി. എംബിബിഎസ്
ഫീസ് ഘടന അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന് വ്യക്തമാക്കി. ഈ തീരുമാനത്തിൽ കോടതിയെ സമീപിക്കുമെന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. 10 മുതല്‍ 15 ലക്ഷം വരെ ഫീസ് വേണമെന്ന ആവശ്യം മാനേജ്മെന്റുകളുടെ ആവശ്യം ഫീസ് നിര്‍ണയസമിതി തള്ളിയിരുന്നു.
എൻആർഐ സീറ്റിൽ 20 ലക്ഷം രൂപയാണ് ഫീസ്. അതേസമയം, പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി. ഫീസ് നിർണയത്തിനെതിരെ മാനേജ്മെന്റുകൾ ചൊവ്വാഴ്ച കോടതിയെ സമീപിക്കും. ഫീസ് നിർണയം ശാസ്ത്രീയമല്ല. കുറഞ്ഞത് എട്ടുലക്ഷമെങ്കിലും ഫീസ് വേണമെന്ന്ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നതെന്നു മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധി ഫസൽ ഗഫൂർ പറഞ്ഞു.