വൻ തീപിടിത്തത്തിൽ ഷാർജ വ്യവസായ മേഖല 13 ലെ വെയർഹൗസുകൾ കത്തിനശിച്ചു. ഉച്ചകഴിഞ്ഞ് 12.18 നാണ് അഗ്നിബാധയുണ്ടായത്. പന്ത്രണ്ടിലേറെ വെയർഹൗസുകൾക്ക് നാശനഷ്ടമുണ്ടായി.
കെട്ടിടനിർമാണ സാമഗ്രികൾ, തടി തുടങ്ങിയവയാണു വെയർഹൗസുകളിലുണ്ടായിരുന്നത്. ഷാർജ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി ഉടൻ നടപടികൾ സ്വീകരിച്ചതിനാൽ സമീപത്തേയ്ക്ക് തീ കത്തിപടർന്നില്ല. മേഖലയിൽ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.