ജമ്മുകശ്മീരിലെ ശ്രീഗനറില് രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. പന്ത ചൗക്കയിലെ ഡല്‍ഹി പബ്ലിക്ക് സ്കൂളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. രക്ഷപ്പെട്ട ഭീകരര്‍ക്കായി മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. സ്കൂള്‍ പരിസരത്ത് രണ്ടു ലഷ്ക്കറെ തയ്ബ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ഇന്നലെ വൈകീട്ടാണ് സൈന്യത്തിന് വിവരം ലഭിച്ചത്. ഏറ്റുമുട്ടലില്‍ രണ്ടു സി.ആര്.പി.എഫ് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു.
പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതിനിടെ ജമ്മുകശ്മീരിലെ നൗഷേര മേഖലയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക് അതിര്‍ത്തിരക്ഷാസേന നടത്തിയ വെടിവെയ്പ്പില്‍ ഒരു ഗ്രാമീണന് കൊല്ലപ്പെട്ടു. പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രതിരോധമന്ത്രാലയം നല്കുന്ന സൂചന. പാക് അതിക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.