പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസിലെത്തിയ അദ്ദേഹം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നാളെ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കുനേരെ നടക്കുന്ന വംശീയ അതിക്രമവും എച്ച്1 - ബി വീസ നിയന്ത്രണവും ചര്‍ച്ചയാകുമെന്നാണ് സൂചന.
ഒപ്പം അമേരിക്കയിലെ വിവിധ കമ്പനി മേധാവികളുമായും പ്രധാമന്ത്രി കൂടിക്കാഴ്ച നടത്തും. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ യാത്രയാണിത്. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് മോദി യു.എസ്സിലേക്ക് യാത്ര തിരിച്ചത്