മുംബൈയിൽ കനത്തമഴ. രാത്രി മുതൽ തുടരുന്ന മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ദാദർ, സയൺ, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളിൽ റോഡിൽ വെളളം കയറിയതിനെത്തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. മുംബൈയിലെ ലോക്കൽ ട്രെയിന് ഗതാഗതത്തെയും മഴ ബാധിച്ചിട്ടുണ്ട്. താനെ, കല്യാൺ, ഡോംബിവലി, പൻവേൽ എന്നിവടങ്ങളിലെ താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ടിൽ ജനം വലഞ്ഞു. ഗുജറാത്തിലും ഇന്നലെ മുതൽ കനത്തമഴ തുടരുകയാണ്
Advertisement