തൃശൂര്‍ മതിലകത്തെ കള്ളനോട്ടടിക്കേസില്‍ ഒളിവിലായിരുന്ന ഒബിസി മോര്ച്ചനേതാവ് രാജീവ് ഏരാച്ചേരി അറസ്റ്റില്‍. മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് രാജീവ് പൊലീസിന്റെ പിടിയിലായത്. ഇപ്പോള്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഓഫിസിലെത്തിച്ചു ചോദ്യം െചയ്യുകയാണ്. രാജീവിന്റെ സഹോദരന് രാകേഷ് ഏരാച്ചേരിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും വീട്ടില്‍ നിന്നാണ് കള്ളനോട്ടടിയന്ത്രം കണ്ടെത്തിയത്.
Advertisement