സൗദി അറേബ്യയില്‍ മുസ്്ലീം പുണ്യസ്ഥലമായ മക്കയില്‍ ചാവേര്‍ ഭീകരാക്രമണത്തിനുളള ശ്രമം തകര്‍ത്തു. റമസാനിെല അവസാന വെളളിയാഴ്ചയുടെ പ്രാര്‍ഥനകള്‍ നടക്കുമ്പോഴാണ് ഗ്രാന്‍ഡ് മോസ്കിന് സമീപം ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ആറ് തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു.
ഗ്രാന്‍ഡ് മോസ്കിനുളളിലെ തീര്‍ഥാടകരെ ലക്ഷ്യമിട്ട് വന്ന ചാവേറിന്റെ നീക്കം സുരക്ഷ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തുകയായിരുന്നുവെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അകത്ത് കടക്കാനായിരുന്നു ചാവേറിന്റെ ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിവച്ചതോടെയാണ് പൊട്ടിത്തറിച്ചത്.
തുടര്‍ന്ന് മക്കയിലും ജിദ്ദയിലും നടത്തിയ തിരച്ചില്‍ സംഭവുമായി ബന്ധമുളള അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐ.എസാണെന്നാണ് സൗദിയുടെ നിഗമനം