ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സി.ആര്.പി.എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ സബ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടു. മൂന്നു ജവാന്മാര്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. പന്താചൗക്ക് മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികവാഹനങ്ങള്ക്കുനേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ജവാന്മാരെ ബദാമിബാഗിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി.
Advertisement