അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മോദി അമേരിക്കയിലെത്തുക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കുനേരെ നടക്കുന്ന വംശീയഅതിക്രമവും എച്ച് വണ്‍ ബി വീസ നിയന്ത്രണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അമേരിക്കയിലെ വിവിധ കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ യാത്രയാണിത്.
Advertisement