ഛത്തീസ്ഗഡിലെ സുഖ്മയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സി.ആര്.പി. എഫ് ജവാന്മാര് കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചിന്തഗുഫ പൊലീസ് സ്റ്റേഷനുസമീപമുള്ള വനപ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സി.ആര്.പി.എഫ് പ്രത്യേക ദൗത്യസേനയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈന്യവും ശക്തമായി തിരിച്ചടിച്ചു. രണ്ടു മാവോയിസ്റ്റുകളെ പിടികൂടിയതായാണ് സൂചന. പരുക്കേറ്റ ജവാന്മാരെ ഹെലികോപ്റ്റര്‍ വഴി റായ്പൂരിലെ സൈനിക ആശുപത്രിയിലെത്തിച്ചു.
Advertisement