ലോക ഹോക്കി ലീഗ് സെമിഫൈനല്‍സില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം. ഒന്നിനെതിരെ ആറു ഗോളിനാണ് ഇന്ത്യയുടെ വിജയം. അഞ്ചു മുതല്‍ എട്ടുവരെ സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. നേരത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ 7-1ന് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. അഞ്ച് - ആറ് സ്ഥാനനിര്ണയമല്സരത്തില് ഇന്ത്യ ഇനി കാനഡയെ നേരിടും. ചൈനയെ 7-1ന് തോല്‍പ്പിച്ചാണ് കാനഡ എത്തുന്നത്.
പൂൾ മൽസരത്തിൽ പാക്കിസ്ഥാനെ 7–1നു തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ, സമാനമായ പ്രകടനത്തോടെയാണ് ഇത്തവണയവും ജയിച്ചുകയറിയത്. ക്വാർട്ടർ ഫൈനലിൽ 14–ാം റാങ്കുകാരായ മലേഷ്യയോടു 2–3നു തോറ്റാണ് ആറാം റാങ്കുകാരായ ഇന്ത്യ നോക്കൗട്ട് ഘട്ടത്തിൽനിന്നു പുറത്തായത്.