സ്കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍നിന്ന് മലയാളിയായ യുവവൈദികനെ കാണാതായതായി. സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്ട്ടിന് സേവ്യറിനെയാണ് താമസസ്ഥലത്തു നിന്ന് കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നു. സ്കോട്ട്ലാന്‍ഡില്‍ പി.എച്ച.ഡി. പഠനത്തോടൊപ്പം സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ഇടവകയുടെ ചുമതലയും വഹിച്ചിരുന്നു. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വൈദികനെ കാണാതായതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്. വൈദികന്റെ മുറിയുടെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. പാസ്പോര്‍ട്ട് മുറിയില്‍ തന്നെയുണ്ടായിരുന്നു. ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലായ് 15 നാണ് ഇദ്ദേഹം സ്കോട്ലന്ഡിലേക്ക് പോയത്.
Advertisement