എന്‍ഡിഎ സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രപതി തിരഞ്ഞെടുപ്പാണെന്നും തന്റെ നിലപാടിന് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും നിതീഷ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെയും നേരത്തെ തന്നെ തന്റെ നിലപാട് അറിയിച്ചിരുന്നു. ബിഹാറിന്റെ മകളെ തോല്‍ക്കാനാണ് പ്രതിപക്ഷം സ്ഥാനാര്‍ഥിയാക്കിയത്. പ്രതിപക്ഷ െഎക്യത്തിനായി തോല്‍വിയുടെ രാഷ്ട്രീയതന്ത്രങ്ങളല്ല വേണ്ടത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷം പുന:രാലോചന നടത്തണമെന്നും നിതീഷ് പട്നയില്‍ പറഞ്ഞു.
Advertisement